D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുതരില്ല; ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പിന്റെ കത്ത്
ശബരിമല മണ്ഡലകാലത്ത് സന്നിധാനത്തേക്ക് ഡോക്ടർമാരെ വിട്ടുതരില്ലെന്ന് ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തുവാൻ നിർദ്ദേശിച്ചുകൊണ്ട് ആരോഗ്യവകുപ്പിന് കത്ത് അയച്ചു. സേവനത്തിനു വേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകർക്ക് വേണ്ട രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാറില്ല എന്നാണ് പറയുന്നത്.ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സർവീസസാണ് ദേവസ്വം കമ്മീഷണർക്ക് കത്ത് നല്‍കിയത്.

ശബരിമലയിൽ സേവനത്തിനായി എത്തുന്ന ഡോക്ടർമാർക്ക് ആവശ്യമായ താമസസൗകര്യം ഭക്ഷണം ലഭിക്കാറില്ല.യാത്രാബത്ത അനുവദിക്കുന്നതിലും കാലതാമസമുണ്ടാകുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ആരോഗ്യവകുപ്പിന് ആള്‍ നഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരെ സ്വന്തം നിലയിൽ കണ്ടെത്താൻ നിർദ്ദേശിച്ചു കൊണ്ട് ആരോഗ്യവകുപ്പ് ദേവസ്വം ബോർഡിന് കത്ത് സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement