ശബരിമല മണ്ഡലകാലത്ത് സന്നിധാനത്തേക്ക് ഡോക്ടർമാരെ വിട്ടുതരില്ലെന്ന് ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തുവാൻ നിർദ്ദേശിച്ചുകൊണ്ട് ആരോഗ്യവകുപ്പിന് കത്ത് അയച്ചു. സേവനത്തിനു വേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകർക്ക് വേണ്ട രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാറില്ല എന്നാണ് പറയുന്നത്.ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സർവീസസാണ് ദേവസ്വം കമ്മീഷണർക്ക് കത്ത് നല്‍കിയത്.