സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച ഇ ഡി ഉദ്യോഗസ്ഥരുടെ മുൻപാകെ ഹാജരാകണം എന്നാണ് നോട്ടീസ്.വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിഎംമാരിൽ ഉദ്യോഗസ്ഥർ നൽകിയ ഹർജി ഹൈക്കോടതി തടഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് സമൻസ് നൽകിയിരിക്കുന്നത്. നിരപരാധികൾ ആണെങ്കിൽ അത് അന്വേഷണത്തിലൂടെ തെളിയുകയല്ലേ വേണ്ടത് എന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് കോടതി ഈ നടപടി സ്വീകരിച്ചത്. വീണ വിജയന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത രേഖകൾ കൂടി മുൻനിർത്തി ആയിരിക്കും ചോദ്യങ്ങൾ ഉന്നയിക്കുകയെന്നാണ് സൂചന.



