D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അയ്യങ്കാളി സ്കൂളിൽ ചേർത്ത പഞ്ചമിയുടെ നാലാം തലമുറക്കാരിയെ ജാതീയമായി അധിക്ഷേപിച്ചു;ജോലിയിൽ നിന്ന് പുറത്താക്കി
മണ്ണടിക്കോണം സ്വദേശി ജയശ്രീയെ ജാതീയമായി അധിക്ഷേപം നടത്തി ജോലിയിൽ നിന്ന് പുറത്താക്കിയതായി പരാതി. ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ബസ് കോഡിനേറ്റർ അഭിലാഷിനെതിരെയാണ് ആരോപണം. കഴിഞ്ഞ രണ്ട് ദിവസമായി ബസ്സിലെ ആയയായി ജോലി ചെയ്യുകയായിരുന്നു ജയശ്രീ. നവോത്ഥാന നായകൻ അയ്യങ്കാളി സ്കൂളിൽ ചേർത്ത പഞ്ചമിയുടെ നാലാം തലമുറക്കാരിയാണ് ജയശ്രീ. ജാതി അധിക്ഷേപത്തിന് താൻ ഇരയായത് ഞെട്ടൽ ഉണ്ടാക്കി എന്നാണ് ജയശ്രീ പറയുന്നത്. നിന്റെ സ്മെല്ല് കുട്ടികൾക്കും മറ്റു ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞ് ജോലിയിൽ നിന്നും പുറത്താക്കിയെന്നാണ് ആരോപണം.

തിരുവനന്തപുരം: മണ്ണടിക്കോണം സ്വദേശി ജയശ്രീയെ ജാതീയമായി അധിക്ഷേപം നടത്തി ജോലിയിൽ നിന്ന് പുറത്താക്കിയതായി പരാതി. ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ബസ് കോഡിനേറ്റർ അഭിലാഷിനെതിരെയാണ് ആരോപണം. കഴിഞ്ഞ രണ്ട് ദിവസമായി ബസ്സിലെ ആയയായി ജോലി ചെയ്യുകയായിരുന്നു ജയശ്രീ. നവോത്ഥാന നായകൻ അയ്യങ്കാളി സ്കൂളിൽ ചേർത്ത പഞ്ചമിയുടെ നാലാം തലമുറക്കാരിയാണ് ജയശ്രീ. ജാതി അധിക്ഷേപത്തിന് താൻ ഇരയായത് ഞെട്ടൽ ഉണ്ടാക്കി എന്നാണ് ജയശ്രീ പറയുന്നത്. നിന്റെ സ്മെല്ല് കുട്ടികൾക്കും മറ്റു ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞ് ജോലിയിൽ നിന്നും പുറത്താക്കിയെന്നാണ് ആരോപണം. എസ് സി ആയതുകൊണ്ട് ജോലിക്ക് എടുക്കാൻ പറ്റില്ല എന്ന് അഭിലാഷ് പറഞ്ഞു എന്നും പറയുന്നു.

നാളെ തന്റെ മക്കൾക്കും ഈ അവസ്ഥ വരുമോ എന്ന ഭയം ഉണ്ട് എന്നും അവർ പറഞ്ഞു. എന്നാൽ ജാതീയമായ അധിക്ഷേപം നടത്തിയിട്ടില്ല എന്നാണ് അഭിലാഷിന്റെ പ്രതികരണം. ജോലിക്ക് ആരു വരണം വരണ്ട എന്ന് തീരുമാനിക്കുന്നത് സ്കൂൾ അധികൃതരാണ്. താൻ സ്‌കൂളിലെ സ്റ്റാഫ് മാത്രം എന്നും അഭിലാഷിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Advertisement