D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
എന്താടോ നിങ്ങൾക്ക് വേണ്ടത്? സ്വൈര്യം നൽകാതെ പിന്തുടർന്ന ഓൺലൈൻ മീഡിയയോട് പൊട്ടിത്തെറിച്ച് ചന്തു സലിം കുമാർ
പ്രിയ നടൻ സലിംകുമാറിന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് കേരളമൊട്ടാകെ. അതിനിടയിൽ ചർച്ചയാവുകയാണ് രംഗബോധമില്ലാത്ത ഓൺലൈൻ മീഡിയകളുടെ കടന്നു കയറ്റം. ഇന്ന് കേരളത്തിൽ എന്തൊരു കാര്യം സംഭവിക്കുമ്പോഴും സാധാരണ മാധ്യമങ്ങളെ മാത്രമല്ല ഓൺലൈൻ മാധ്യമങ്ങളെ കൂടി പരിഗണിക്കേണ്ടതും പല ഘട്ടങ്ങളിലും സഹിക്കേണ്ടതുമായ അവസ്ഥയാണ്. എന്നാൽ പലപ്പോഴും സാഹചര്യം നോക്കാതെ ഇടപെടുന്ന ഒരു രീതിയാണ് പല ഓൺലൈൻ ചാനലുകളും ചെയ്യുന്നത്. അത്തരത്തിൽ സ്വന്തം അച്ഛൻ മരിച്ച വേദനയിൽ നിൽക്കുന്ന സമയത്ത് വിടാതെ പിന്തുടർന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കയർക്കുന്ന ചന്തു സലിംകുമാറിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
TVK യെ ഉടൻ താഴെയിറക്കണം! ആഹ്വാനവുമായി സ്റ്റാലിൻ
മുഖ്യമന്ത്രി ജോസഫ് സി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സർക്കാരിനെ ഉടൻ താഴെയിറക്കണം എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. നിരവധി AIADMK നേതാക്കളെ ഡിഎംകെയിൽ ചേർക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ നേതൃത്വം നൽകിയ സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾ നേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഇപ്പോൾ ഭരണം നേടിയിരിക്കുന്നത്. അന്ന് എ ഡി എം കെ തങ്ങളോടും ഇതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. എന്നാൽ നിങ്ങൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ട് എന്നാണ് തങ്ങൾ പ്രതികരിച്ചത്.
ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവച്ചു
വിവാദങ്ങൾക്ക് പിന്നാലെ മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബെന്നി തോമസ് രാജിവച്ചു. ബന്ധുവിനെ നിയമിച്ചിരുന്ന രീതിയിൽ പ്രതിപക്ഷം അടക്കം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. മുഖ്യമന്ത്രി വി ഡി സതീശന് ബെന്നി തോമസ് രാജി കത്ത് കൈമാറിയതായി ആണ് വിവരം. സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭർത്താവായിരുന്നു ബെന്നി തോമസ്. എന്നാൽ സഹോദരിയുടെ ഭർത്താവ് എന്ന നിലയിൽ അല്ല ബെന്നി തോമസ് ദീർഘകാലമായി മികച്ച ഒരു പൊതുപ്രവർത്തകനായിരുന്നു.
ട്രിച്ചിയിൽ വിജയ് ഒഴിഞ്ഞ മണ്ഡലത്തിൽ മത്സരിക്കുന്നത് നടൻ രാഘവ് ലോറൻസ്? പ്രധാനമായ ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടൻ
തമിഴ്നാട് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജോസഫ് സി വിജയ് ഒഴിഞ്ഞ മണ്ഡലമായ ട്രിച്ചിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നടൻ രാഘവ് ലോറൻസ് മത്സരിക്കാൻ ഒരുങ്ങുന്നു എന്ന് അഭ്യൂഹങ്ങൾ ശക്തം. വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചുകൊണ്ട് രാഘവും രംഗത്തെത്തിയിട്ടുണ്ട്. വാർത്തകൾ പൂർണമായി നിഷേധിക്കുവാനോ അംഗീകരിക്കുവാനോ തയ്യാറാകാത്ത വിധത്തിലാണ് നടൻ പ്രതികരിച്ചിരിക്കുന്നത്.താൻ തിരിച്ചിറപ്പള്ളി ഈസ്റ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് പല മാധ്യമ സുഹൃത്തുക്കൾക്കും തന്നെ നേരിട്ട് വിളിച്ച് ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട് ആ സാഹചര്യത്തിലാണ് താൻ പ്രതികരിച്ച് എത്തുന്നത്.
മാഞ്ഞാലും മറക്കാത്ത ചിരി ഓർമ്മകൾ! സലിംകുമാറിനെ വിട നൽകി നാട്
മലയാളക്കരയെ ഒന്നാകെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സലിംകുമാർ വിട പറയുകയാണ്. അദ്ദേഹത്തിന്റെ എറണാകുളം പറവൂരിലെ ലാഫിംഗ് വില്ല എന്ന വസതിയിൽ വച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോട് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികൾ നൽകി സലിംകുമാറിനെ മലയാളക്കര വിട നൽകിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സലിംകുമാർ അന്തരിച്ചത്.
സെന്തിൽ ബാലാജിക്കെതിരെ കേസെടുക്കാൻ അനുമതി തേടി ഗവർണർക്ക് കത്ത് നൽകി തമിഴ്നാട് സർക്കാർ
മുൻ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി തേടി തമിഴ്നാട് സർക്കാർ ഗവർണർക്ക് ഒരു കത്ത് അയച്ചു. ഈ വിവരം തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചു.2011 മുതൽ 2016 വരെ എഐഎഡിഎംകെ ഭരണകാലത്ത് മുൻ മന്ത്രി സെന്തിൽ ബാലാജി ഗതാഗത മന്ത്രിയായിരുന്നു . അക്കാലത്ത് ഗതാഗത മേഖലയിൽ ജോലി നേടിത്തരാമെന്ന് പറഞ്ഞ് പലരിൽ നിന്നും അനധികൃതമായി പണം സ്വീകരിച്ചതായി ആരോപണമുയർന്നു. ഇരയായവർ സെന്തിൽ ബാലാജിക്കും സഹോദരൻ അശോക് കുമാറിനും മറ്റുള്ളവർക്കുമെതിരെ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, വഞ്ചന, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ, അഴിമതി നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞിന് ദാരണാന്ത്യം
കോഴിക്കോട് പാലേരിയിൽ പാല് തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുട്ടി മരിച്ചു.ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പദികളുടെ മകളായ ഇനായ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പാല് കൊടുത്തതിന് പിന്നാലെയാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി മലബാർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പാറ്റകളെ നിലത്തിറക്കില്ലെന്നല്ലേ പറഞ്ഞത്.. കണ്ടോ ജനക്കൂട്ടം? കോക്രോച്ച് ജനതാ പാർട്ടിയുടെ യോഗത്തിന്റെ വീഡിയോ പങ്കുവെച്ച് അഭിജിത് ദീപ്കെ
സിജെപിയുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ആൾക്കൂട്ടത്തെ വീഡിയോയിലൂടെ പങ്കുവെച്ച് അധ്യക്ഷൻ അഭിജിത് ദീപ്കെ. ജന്തർ മന്ത്രി ആയിരുന്നു സിജെപിയുടെ യോഗം നടന്നത്. പാറ്റകൾ ഒരിക്കലും നിലത്തിറങ്ങില്ല എന്ന് പറഞ്ഞവർ കാണൂ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. തിങ്ങിക്കൂടി നിൽക്കുന്ന പ്രതിഷേധക്കാരുടെ കൈകളിൽ ഇന്ത്യൻ പതാകകളും അംബേദ്കറുടെ ചിത്രങ്ങളും കാണാൻ സാധിക്കും. നീറ്റ് ക്രമക്കേട് ചൂണ്ടിക്കാട്ടി നടത്തിയ പ്രതിഷേധത്തിന്റെ ലക്ഷ്യം വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക എന്നുള്ളതായിരുന്നു.
അയ്യങ്കാളി സ്കൂളിൽ ചേർത്ത പഞ്ചമിയുടെ നാലാം തലമുറക്കാരിയെ ജാതീയമായി അധിക്ഷേപിച്ചു;ജോലിയിൽ നിന്ന് പുറത്താക്കി
മണ്ണടിക്കോണം സ്വദേശി ജയശ്രീയെ ജാതീയമായി അധിക്ഷേപം നടത്തി ജോലിയിൽ നിന്ന് പുറത്താക്കിയതായി പരാതി. ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ബസ് കോഡിനേറ്റർ അഭിലാഷിനെതിരെയാണ് ആരോപണം. കഴിഞ്ഞ രണ്ട് ദിവസമായി ബസ്സിലെ ആയയായി ജോലി ചെയ്യുകയായിരുന്നു ജയശ്രീ. നവോത്ഥാന നായകൻ അയ്യങ്കാളി സ്കൂളിൽ ചേർത്ത പഞ്ചമിയുടെ നാലാം തലമുറക്കാരിയാണ് ജയശ്രീ. ജാതി അധിക്ഷേപത്തിന് താൻ ഇരയായത് ഞെട്ടൽ ഉണ്ടാക്കി എന്നാണ് ജയശ്രീ പറയുന്നത്. നിന്റെ സ്മെല്ല് കുട്ടികൾക്കും മറ്റു ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞ് ജോലിയിൽ നിന്നും പുറത്താക്കിയെന്നാണ് ആരോപണം.
പരിഹാരത്തിന് രണ്ടുവർഷമോ? വനമന്ത്രിയെ എതിർത്ത് പ്രതിപക്ഷ നേതാവ്
വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടുവർഷം എടുക്കും എന്ന വനംമന്ത്രി ഷിബു ബേബി ജോണിനെ എതിർത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിനായി സമഗ്ര കർമ്മ പദ്ധതികളാണ് എൽ ഡി എഫ് സർക്കാർ ആവിഷ്കരിച്ചിരുന്നത്. ആ പദ്ധതികൾ പകർത്തി പുതിയ മട്ടിൽ അവതരിപ്പിച്ചതല്ലാതെ നൂതനമായ യാതൊരു പരിഹാരമാർഗവും സർക്കാർ നിർദ്ദേശിക്കുന്നില്ല എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Advertisement