കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ പച്ചക്കുതിരക്ക് നൽകിയ അഭിമുഖത്തിൽ ഒരു ഉന്നത നേതാവ് അദ്ദേഹം മരിച്ചതിനുശേഷം തങ്ങളെ പാടെ അവഗണിച്ചു വിളിച്ചാൽ പോലും ഫോൺ എടുക്കില്ല എന്നീ ആരോപണങ്ങൾ ഉയർത്തിയിരുന്നു. പിന്നാലെ അത് പാർട്ടിയുടെ സെക്രട്ടറിയായ എം വി ഗോവിന്ദൻ മാസ്റ്ററെ ഉദ്ദേശിച്ചാണ് എന്ന രീതിയിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.പാർട്ടി ആരെയും അവഗണിച്ചിട്ടില്ല. സത്യമല്ലാത്ത ആരോപണമാണെന്നും പാർട്ടി അക്കാര്യം പരിശോധിക്കേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.താൻ കഴിഞ്ഞദിവസം കൂടി വിനോദിനിയെയും കുടുംബത്തെയും സന്ദർശിച്ചു. നയനാർ, ചടയം ഗോവിന്ദൻ എന്നിവരുടെ ഭാര്യമാരെ ഉൾപ്പെടെ അടുത്ത് സന്ദർശിച്ചതാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പച്ചക്കുതിര എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിനോദിനി ബാലകൃഷ്ണൻ ഇതിനെ കുറിച്ച് സംസാരിച്ചത്. മാത്രമല്ല ഉന്നത നേതാവ് പിണറായി വിജയനല്ല അദ്ദേഹം താൻ വിളിച്ചാൽ ഫോൺ എടുക്കും അഥവാ എടുക്കാൻ സാധിച്ചില്ലെങ്കിൽ തിരിച്ചു വിളിക്കാറുണ്ട് എന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോൾ ആരോപണം തള്ളിക്കൊണ്ട് ഗോവിന്ദൻ മാഷ്



