D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടാൻ ശിപാർശ ചെയ്യും
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിടുന്നതിന് കേന്ദ്ര സർക്കാരിനോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് ആശ്രിത നിയമനം നൽകാനും ക്യാബിനറ്റ് തീരുമാനിച്ചു.

2024 ഒക്ടോബർ 15നാണ് കണ്ണൂർ ജില്ലയിൽ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കണ്ണൂർ കലക്ടറേറ്റിൽ എഡിഎം ആയിരുന്ന നവീൻ ബാബുവിന് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചു പോകുമ്പോഴോ ആയിരുന്നു ക്ഷണിക്കപ്പെടാത്ത ചടങ്ങിലേക്ക് എത്തി പി പി ദിവ്യ വളരെ മോശമായ രീതിയിൽ കൈക്കൂലി ആരോപണം ഉന്നയിച്ചത്. ഇതിനെ തുടർന്ന് നവീൻ ബാബു മാനസികമായി വല്ലാതെ തളർന്നിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement