തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്.മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് മത്സരിക്കാൻ മറ്റ് ആരുമില്ലെന്ന് പറഞ്ഞു നിർബന്ധിച്ചു എന്നും വീണാ ജോർജ് പറഞ്ഞു. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ ആയിരുന്നു തുറന്നടിച്ചത്.മണ്ഡലം സെക്രട്ടറി സ്വയം സ്ഥാനമൊഴിഞ്ഞത് സ്ഥാനാര്‍ത്ഥിക്ക് താല്പര്യമില്ലാത്തതിനാല്‍ ഒഴിഞ്ഞു എന്ന് തരത്തിൽ വരെ വാർത്തകൾ വളച്ചൊടിച്ചു. ഇക്കാര്യങ്ങളെല്ലാം തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് വീണ ജോർജ്. തനിക്കെതിരെ വിമർശനം വന്നപ്പോഴായിരുന്നു വീണാ ജോർജ് ഇത്തരത്തിൽ തിരിച്ചടിച്ചത്. ആറന്മുളയിൽ വീണാ ജോർജ് തോൽക്കാൻ കാരണം അവരുടെ സ്വഭാവം കൊണ്ടാണ് എന്നും പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല അനാവശ്യമായിട്ടുള്ള വിവാദങ്ങൾ ഉണ്ടാക്കി എന്നൊക്കെ വിമർശനം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രതികരണവുമായി വീണാ ജോർജ് രംഗത്ത് എത്തിയത്.



