ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷനും നടനുമായ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു.രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയസത്യവാചകം വിജയ് ചൊല്ലിനൽകി. താൻ ഒരിക്കലും തെറ്റ് ചെയ്യില്ല എന്നും ഇവിടെ ഇനി ആരെയും തെറ്റ് ചെയ്യാൻ അനുവദിക്കില്ല എന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. വിജയിക്കൊപ്പം മറ്റ് ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.ചടങ്ങിന് സാക്ഷിയാകാൻ വിജയുടെ കുടുംബാഗങ്ങളും നടി തൃഷയും ടിവികെ പ്രവർത്തകരും മറ്റു സിനിമാ താരങ്ങളും അടക്കം വലിയ നിരയായിരുന്നു എത്തിയത്. അതേസമയം നിലവിൽ ഇറക്കിയിരിക്കുന്ന മന്ത്രിമാരുടെ ലിസ്റ്റിൽ കോൺഗ്രസിലെ എംഎൽഎമാർ ഇല്ല. 9 മന്ത്രിമാരിൽ ഒരു വനിതാ മന്ത്രിയും ഉണ്ട് സെൽവി എസ് കീർത്തന 29 കാരനായ സെൽവി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ രൂപീകരിക്കാനുള്ള 118 എംഎൽഎമാരെ തികച്ച് വിജയുടെ ടിവിക്ക് സർക്കാർ രൂപീകരണത്തിന് വേണ്ടി ഗവർണറെ സമീപിച്ചത്. ഇതോടെ തമിഴ്നാട്ടിൽ ഒരു പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നത്.



