െന്നൈ: തമിഴ്നാട്ടിൽ നാളെ പുതിയ സർക്കാർ അധികാരത്തിലേറും. തമിഴ്നാടിന്റെ കന്നി മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും.വിടുതലൈ ചിരുത്തൈകൾ കച്ചി (വിസികെ) ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് സാധിച്ചു.ദിവസങ്ങളുടെ അനിശ്ചിതത്വത്തിന് ഒടുവിലാണ് തമിഴ്നാടിന്റെ തലൈവരായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ദ്രാവിഡ പാർട്ടികളുടെ ദശകങ്ങൾ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് വിജയിയുടെ ടിവികെ തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. ടിവികെയുടെ ആസ്ഥാനത്ത് ആഘോഷങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. ഇതോടെ എം ജി ആ,ർ ജെ ജയലളിത, സി എൻ അണ്ണാദുരൈ, എം കരുണാനിധി തുടങ്ങിയ ഇതിഹാസ വ്യക്തിത്വങ്ങൾക്കിടയിൽ ചരിത്രമാവുകയാണ് വിജയിയും.
കോൺഗ്രസിൽ നിന്ന് അഞ്ച് പേരും വിടുതലൈ ചിരുതൈഗൽ കച്ചി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് രണ്ട് പേർ വീതവും ഭൂരിപക്ഷമായ 118 സീറ്റുകൾ മറികടന്നതോടെയാണ് വിജയിക്ക് ഒടുവിൽ അവകാശവാദം ഉന്നയിക്കാൻ ആവശ്യമായ എണ്ണം ലഭിച്ചത്. സർക്കാർ രൂപീകരിക്കാനുള്ള വിജയ്‌യുടെ അവകാശവാദം ഗവർണർ രണ്ട് തവണയും തള്ളിക്കളഞ്ഞിരുന്നു. ടിവികെ നേതാവിന് സഭയിൽ ആവശ്യമായ പിന്തുണയില്ലെന്ന് വാദിച്ചിരുന്നു. അതിനിടെയാണ് ഭൂരിപക്ഷം തികച്ച് വിജയ് എത്തുന്നത്.



