D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തിരഞ്ഞെടുപ്പ് ആഘോഷം കൊഴുപ്പിക്കാൻ മദ്യം; 2 പേർ പിടിയിൽ
തിരഞ്ഞെടുപ്പ് ആഘോഷത്തിനായി കൊണ്ടുപോവുകയായിരുന്ന മദ്യക്കുപ്പികൾ പിടികൂടി എക്സൈസ് സംഘം. അറുപതോളം കുപ്പി വിദേശ മദ്യവുമായി എത്തിയ രണ്ടു പേരെയാണ് പിടികൂടിയത്.കാളികാവ് വെന്തോടം പടിയിൽ വെച്ച് എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേരെയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലും രണ്ടു ബാഗുകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്.

മലപ്പുറം: തിരഞ്ഞെടുപ്പ് ആഘോഷത്തിനായി കൊണ്ടുപോവുകയായിരുന്ന മദ്യക്കുപ്പികൾ പിടികൂടി എക്സൈസ് സംഘം. അറുപതോളം കുപ്പി വിദേശ മദ്യവുമായി എത്തിയ രണ്ടു പേരെയാണ് പിടികൂടിയത്.കാളികാവ് വെന്തോടം പടിയിൽ വെച്ച്
എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേരെയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലും രണ്ടു ബാഗുകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്.

അതേസമയം, വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് പടക്കം വില്പനയ്ക്കും നിരോധനമേർപ്പെടുത്തിയതായി റിപ്പോർട്ട്‌. അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായാണ് നിരോധനമെന്ന് കളക്ടര്‍ അറിയിച്ചു.ആഹ്ലാദപ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Advertisement