D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും, റിയാസ് എഗ്രിമെന്റ് വെക്കണം’; വെല്ലുവിളിച്ച് പി വി അൻവർ
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. 140 അംഗ നിയമസഭയില്‍ 89 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് പിവി അൻവറിന്റെ പ്രവചനം. താൻ നടത്തിയ സർവ്വേയിൽ 86 സീറ്റ് യുഡിഫ് ഉറപ്പിച്ചു. അത് സാധൂകരിക്കുന്നതാണ് എക്സിറ്റ് പോളെന്നും അൻവർ. റിയാസ് ബേപ്പൂരിൽ തോൽക്കുമെന്നും 65000 ൽ കൂടുതൽ വോട്ട് റിയാസിന് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും. തോറ്റാൽ മൊട്ടയടിക്കാൻ റിയാസ് എഗ്രിമെന്റ് വെക്കണമെന്നും വെല്ലുവിളി.

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. 140 അംഗ നിയമസഭയില്‍ 89 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് പിവി അൻവറിന്റെ പ്രവചനം. താൻ നടത്തിയ സർവ്വേയിൽ 86 സീറ്റ് യുഡിഫ് ഉറപ്പിച്ചു. അത് സാധൂകരിക്കുന്നതാണ് എക്സിറ്റ് പോളെന്നും അൻവർ. റിയാസ് ബേപ്പൂരിൽ തോൽക്കുമെന്നും 65000 ൽ കൂടുതൽ വോട്ട് റിയാസിന് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും. തോറ്റാൽ മൊട്ടയടിക്കാൻ റിയാസ് എഗ്രിമെന്റ് വെക്കണമെന്നും വെല്ലുവിളി.

യുഡിഫ് നേരിയ ഭൂരിപക്ഷത്തിൽ അല്ല അധികാരത്തിൽ വരിക. കേരളത്തിലെ ജനങ്ങൾക്കിടയിൽ ഭരണ വിരുദ്ധ വികാരം ഉണ്ട്. പിണറായിസം ആണ് ചർച്ച ചെയ്തത്. 2021ൽ പിണറായിക്കു ഒരു വോട്ട് എല്ലാ മണ്ഡലത്തിലും ഉണ്ടായിരുന്നുവെന്നും അൻവർ.എന്നാൽ അതിനു വിരുദ്ധമായി ആണ് 2026ൽ കാര്യങ്ങൾ നടന്നതെന്നും മുഖ്യമന്ത്രി യുടെ ഓഫീസിലേക്ക് പാർട്ടി ചുരുങ്ങി. പാർട്ടി സെക്രട്ടറി അതിനു വളം വെച്ചു. ആന്റി പിണറായി വോട്ട് എല്ലാ മണ്ഡലത്തിലും വൻ തോതിൽ രേഖപ്പെടുത്തി. ജില്ലാ നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള കണക്കുകൾ മാത്രമാണ് സിപിഐഎം പ്രാദേശിക ഘടകങ്ങൾ നൽകിയത്. ബിജെപിക്ക് വോട്ട് കുറയുമെന്നും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *