D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും, റിയാസ് എഗ്രിമെന്റ് വെക്കണം’; വെല്ലുവിളിച്ച് പി വി അൻവർ
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. 140 അംഗ നിയമസഭയില്‍ 89 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് പിവി അൻവറിന്റെ പ്രവചനം. താൻ നടത്തിയ സർവ്വേയിൽ 86 സീറ്റ് യുഡിഫ് ഉറപ്പിച്ചു. അത് സാധൂകരിക്കുന്നതാണ് എക്സിറ്റ് പോളെന്നും അൻവർ. റിയാസ് ബേപ്പൂരിൽ തോൽക്കുമെന്നും 65000 ൽ കൂടുതൽ വോട്ട് റിയാസിന് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും. തോറ്റാൽ മൊട്ടയടിക്കാൻ റിയാസ് എഗ്രിമെന്റ് വെക്കണമെന്നും വെല്ലുവിളി.
പിണറായിസം അവസാനിപ്പിക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’; പി.വി.അൻവർ
പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബേപ്പൂരിന് ഇതിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മുഹമ്മദ് റിയാസിനെതിരെ മത്സരിപ്പിക്കണം’; പി വി അന്‍വറിനായി ബേപ്പൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരുന്നു
ബേപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തും പാർക്കിന് സമീപത്തുമാണ് 'പി.വി. അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം' എന്നെഴുതിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
ഒടുവിൽ ”കൈ” പിടിച്ചു; പി വി അൻവർ യു ഡി എഫിൽ എത്തി
അൻവറുമായി സഹകരിക്കില്ലെന്ന വി.ഡി. സതീശന്റെ കർക്കശമായ നിലപാട് തുടക്കത്തിൽ അൻവറിന് തിരിച്ചടിയായി. എം.എൽ.എ സ്ഥാനം രാജിവെക്കുമ്പോഴും തന്റെ ഭാവി രാഷ്ട്രീയം യു.ഡി.എഫിനൊപ്പമാണെന്ന് അൻവർ ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു.
Advertisement