തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ ശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു നൽകിയ അപ്പീൽ തള്ളി. ഹൈക്കോടതി പരാമർശം നീക്കണമെന്ന ആവശ്യവും തള്ളി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി മുൻപേ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ആന്റണി രാജുവിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ആയിരുന്നു. വിധിയിൽ പ്രകടനമായിട്ടുള്ള പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും സ്റ്റേ അനുവദിക്കാനുള്ള അസാധാരണ സാഹചര്യങ്ങൾ ഇല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. ലഹരി മരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കുന്നതിനു വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തി എന്നതാണ് കേസിന്റെ പശ്ചാത്തലം. ഇതിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. മൂന്നുവർഷത്തെ തടവിനാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ശിക്ഷാവിധി വന്നതിനു പിന്നാലെ ആന്റണി രാജുവിനെ മന്ത്രിസ്ഥാനം എംഎൽഎ സ്ഥാനവും ഒഴിയേണ്ടി വന്നു.



