D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കോഴിക്കോട് ക്ഷേത്രോത്സവത്തിൽ നൃത്തം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു
നൃത്തം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതി മരിച്ചു. പാലാഴി സ്വദേശിയായ കെ പി ഷൈനിയാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലെ ക്ഷേത്രത്തിലെ ഉത്സവോഘോഷങ്ങൾക്കിടെയാണ് സംഭവം. യുവതി കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട്: നൃത്തം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതി മരിച്ചു. പാലാഴി സ്വദേശിയായ കെ പി ഷൈനിയാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലെ ക്ഷേത്രത്തിലെ ഉത്സവോഘോഷങ്ങൾക്കിടെയാണ് സംഭവം. യുവതി കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പെരുമ പയ്യടി മീത്തൽ ചിറക്കൽ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടയാണ് സംഭവം. രാത്രിയോടെയാണ് പരിപാടി ഉണ്ടായിരുന്നത്. ഏഴു പേരടങ്ങുന്ന സംഘമാണ് നൃത്തം അവതരിപ്പിച്ചത്. പരിപാടി തുടങ്ങി ഏകദേശം രണ്ട് മിനിറ്റ് പിന്നിട്ടപ്പോഴേക്കും അപ്പോഴേക്കും ഷൈനി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അവരെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *