D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വിനോദ് കാംബ്ലിയുടെ നില അതീവ ഗുരുതരം! കരുതലുമായി സച്ചിൻ തെണ്ടുൽക്കറും
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി സച്ചിൻ തെണ്ടുൽക്കറും. സാമ്പത്തികമായും അല്ലാതെയും കാംബ്ലിക്ക് കരുതൽ ആകുന്നതിന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ച ഒരു സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പിൽ സച്ചിനും പങ്കാളിയായതായാണ് റിപ്പോർട്ട്. വിനോദ് കാംബ്ലിയുടെ ദീർഘകാല സുഹൃത്തായ മാർക്കസ് കൂട്ടോയുടെ നേതൃത്വത്തിലാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. ഗ്രൂപ്പിൽ മുൻ ക്രിക്കറ്റ് താരങ്ങളും മറ്റും അംഗങ്ങളാണ്.

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി സച്ചിൻ തെണ്ടുൽക്കറും. സാമ്പത്തികമായും അല്ലാതെയും കാംബ്ലിക്ക് കരുതൽ ആകുന്നതിന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ച ഒരു സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പിൽ സച്ചിനും പങ്കാളിയായതായാണ് റിപ്പോർട്ട്. വിനോദ് കാംബ്ലിയുടെ ദീർഘകാല സുഹൃത്തായ മാർക്കസ് കൂട്ടോയുടെ നേതൃത്വത്തിലാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. ഗ്രൂപ്പിൽ മുൻ ക്രിക്കറ്റ് താരങ്ങളും മറ്റും അംഗങ്ങളാണ്.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് കാംബ്ലി നേരിടുന്നത്. തലച്ചോറിൽ രക്തം കട്ടപിടിച്ചത് മൂലം കടുത്ത മറവി രോഗവും അദ്ദേഹം അനുഭവിക്കുന്നുണ്ട്. എന്നാൽ ചികിത്സ വൈകിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ തലച്ചോറിലെ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ സാധിക്കില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് ഭാവിയിൽ അദ്ദേഹത്തിന് മസ്തിഷ്കാഘാതത്തിന് കാരണമായേക്കാം എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ആദ്യകാലത്തെ പലകാര്യങ്ങളും അദ്ദേഹത്തിന് പെട്ടെന്ന് മറന്നു പോവുകയും ചെയ്ത കാര്യങ്ങൾ എല്ലാം പെട്ടെന്ന് മറന്നു പോവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ.

Leave a Reply

Your email address will not be published. Required fields are marked *