D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മദ്യപിച്ച് വാഹനം ഓടിച്ചു; ഡേവിഡ് വാർണർ അറസ്റ്റിൽ
ഡേവിഡ് വാർണർ നാട്ടിലെത്തിയ സമയത്താണ് മദ്യപിച്ച് വാഹനം ഓടിച്ചത്. ടൂർണമെന്റിൽ കറാച്ചി കിംഗ്സിനെ നയിക്കുന്നത് ഡേവിഡ് ആണ്.

മദ്യപിച്ച് വാഹനം ഓടിച്ചതിന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ. ഞായറാഴ്ച രാത്രി ഡിസ്നിയിലെ മറൗബ്രയിലാണ് സംഭവം. ഡേവിഡ് വാർണർ നാട്ടിലെത്തിയ സമയത്താണ് മദ്യപിച്ച് വാഹനം ഓടിച്ചത്. ടൂർണമെന്റിൽ കറാച്ചി കിംഗ്സിനെ നയിക്കുന്നത് ഡേവിഡ് ആണ്. പോലീസുകാർ നടത്തുന്ന പതിവ് പരിശോധനയ്ക്കിടെ വാർണർ വെട്ടിലാവുകയായിരുന്നു.

ബ്രത്ത് ടെസ്റ്റിലാണ് മദ്യപിച്ച വിവരം പോലീസുകാർക്ക് മനസ്സിലായത്. നിയമപരമായ പരിധിയിലും അധികം മദ്യത്തിന്റെ സാന്നിധ്യം ഡേവിഡ് വാർണറിൽ കണ്ടെത്തിയതോടെയാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *