ചിക്കാഗോ: ലഗേജുകളുടെ നിരക്ക് വർദ്ധിപ്പിച്ച് അമേരിക്കൻ വിമാന കമ്പനിയായ യുണൈറ്റഡ് എയർലൈൻസ്. ആഭ്യന്തര അന്തർദേശീയ സർവൈസുകളിലെ ചെക്കിങ് ലഗേജ് നിരക്കുകൾ ആണ് കുത്തനെ കൂട്ടിയത്. ഇന്ധനവില വർദ്ധനവും സാമ്പത്തിക അസ്ഥിരതയുമാണ് നിരക്ക് കൂട്ടാൻ കാരണമെന്നാണ് റിപ്പോർട്ട്.
പുതുക്കിയ നിരക്കുകൾ ഏപ്രിൽ 3 മുതൽ ആണ് നിലവിൽ വന്നത്. ഇതുപ്രകാരം യുഎസ്, മെക്സിക്കോ, കാനഡ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് ഇനി ചിലവ് കൂടും. 24 മണിക്കൂറിൽ പണം അടക്കുകയാണെങ്കിൽ പുതിയ നിരക്കുകൾ പ്രകാരം ആദ്യത്തെ ബാഗിന് $50 അതായത് ഏകദേശം 4,150 രൂപയാകും. ഏകദേശം $10 വർദ്ധനവ്.
രണ്ടാമത്തെ ബാഗിന് $60, അതായത് 5,000 രൂപ ,$10ന്റെ വർദ്ധനവ്. മൂന്നാമത്തെ ബാഗിന് $200, ഏകദേശം 16,600 രൂപ. $50യുടെ വർദ്ധനവ്.യാത്രയ്ക്ക് മുൻപേ ഓൺലൈനായി പണം അടക്കുന്നവർക്ക് ചെറിയ തുകയുടെ ഇളവ് ലഭിക്കും. കൂടാതെ മിലിട്ടറി അംഗങ്ങൾ, പ്രീമിയം ക്യാബിൻ യാത്രക്കാർ, നിശ്ചിത ക്രെഡിറ്റ് കാർഡ് ഉടമകൾ എന്നിവർക്ക് ലഗേജ് സൗജന്യമായിരിക്കും.



