D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ട്വന്റി20 യിൽ പുകച്ചിൽ; പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു, സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
ട്വന്റി20 യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് രാജി. സാബു ജേക്കബ് ഭീഷണിപ്പെടുത്തി എന്നും ആരോപണം.

തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ 20- 20യിൽ പൊട്ടിത്തെറി. എറണാകുളത്തെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി20യെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പൂജാ ജോമോൻ രാജിവച്ചു. ട്വന്റി20 യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് രാജി. സാബു ജേക്കബ് ഭീഷണിപ്പെടുത്തി എന്നും ആരോപണം.

അതേസമയം താൻ രാജിവെക്കും എന്ന് നേരത്തെ സാബുവിനോട് പറഞ്ഞിരുന്നുവെന്നും അപ്പോൾ നേരത്തെ രാജിവച്ച ഒരു അംഗം വാഹനാപകടത്തിൽ മരിച്ചു അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് സാബു എം ജേക്കബ് ഭീഷണിപ്പെടുത്തിയതെന്നും പൂജ ജോമോൻ. ട്വന്റി20യുടെ നിലപാട് മതേതരത്വത്തിന് എതിരാണ്. അതിൽ അതൃപ്തിയുള്ളതിനാലാണ് രാജിവെക്കുന്നത് എന്നും പൂജ പ്രതികരിച്ചു. അതേസമയം പൂജാ ജോമോൻ രാജിവെച്ചതോടെ ട്വന്റി-20ക്ക് പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *