D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
രഞ്ജിത്ത് അതിജീവിതയെ ഫോണിൽ വിളിച്ചു; അന്വേഷണ ഉദ്യോഗസ്ഥ
വിഷയത്തിൽ രഞ്ജിത്തിന്റെ ഫോണ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയാണെന്നും അറിയിച്ചു. കൂടാതെ നടൻ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയെയും വീണ്ടും ചോദ്യം ചെയ്യും.

സംവിധായകൻ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ വിളിച്ചു സംസാരിക്കുവാൻ ശ്രമം നടത്തിയെന്ന് കേസ് അന്വേഷിക്കുന്ന ഡിസിപി.എന്നാൽ അതിജീവിത ഫോൺ എടുക്കാൻ തയ്യാറായില്ലെന്നും വ്യക്തമാക്കി. വിഷയത്തിൽ രഞ്ജിത്തിന്റെ ഫോണ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയാണെന്നും അറിയിച്ചു. കൂടാതെ നടൻ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയെയും വീണ്ടും ചോദ്യം ചെയ്യും.

അതേസമയം ആക്രമണത്തിനിരയായ ശേഷം അതിജീവിത പരാതി നൽകാൻ വൈകി എന്ന ആരോപണം തള്ളി അന്വേഷണ ഉദ്യോഗസ്ഥർ. സംഭവത്തിന് പിന്നാലെ നടി വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദങ്ങൾക്കാണ് വിധേയത് നിരവധി കൗൺസിലിങ്ങിന് ശേഷമാണ് പരാതി നൽകാനുള്ള മാനസികാവസ്ഥയിലേക്ക് വന്നത് എന്നും അന്വേഷണ ഉദ്യോഗസ്ഥർ ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു.

രഞ്ജിത്തിന്റെ സിനിമാ സെറ്റിൽ വച്ച് ജനുവരി 30ാം തീയതി ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം. സിനിമാ സെറ്റിലെ കാരവനിൽ വെച്ചാണ് അതിക്രമം. എന്നാൽ കാരവാന്റെ ഡ്രൈവറിന്റെ മൊഴി അങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ല എന്നാണ്. നടിയുടെ പരാതി വ്യാജമാണെന്നാണ് രഞ്ജിത്തിന്റെയും ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *