ഇറാനെ നിലക്കുനിർത്താൻ വൻ ആയുധ ശേഖരങ്ങളുമായി അമേരിക്ക. സൈനിക നടപടികൾക്ക് വേണ്ടി തങ്ങളുടെ പക്കലുള്ള ദീർഘദൂര മിസൈലുകൾ വിന്യസിക്കാനാണ് അമേരിക്കയുടെ തീരുമാനം. AGM -158 എന്ന കോഡ് നാമത്തിലുള്ള ജോയിന്റ് എയർ സർഫസ് സ്റ്റാൻഡോഫ് മിസൈലുകളാണ് അമേരിക്ക ഇറാനെതിരെ പ്രയോഗിക്കാനായി ഒരുങ്ങുന്നത്. യുഎസിന്റെ ആയുധ കമ്പനിയായ ലോക്ഹീഡ് മാർട്ടിനാണ് ഈ മിസൈലുകൾ നിർമ്മിക്കുന്നത്.
ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തു നിന്ന് തൊടുക്കാൻ ആവും എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. അമേരിക്കൻ സൈന്യത്തിന്റെ ഒരു പ്രധാനമായ ഭാഗമാണ് ഈ മിസൈലുകൾ. 1.5 ദശലക്ഷം ഡോളർ ആണ് അതായത് ഏകദേശം 12.5 കോടിയോളം രൂപയാണ് ഈ മിസൈലിന്റെ വില. ഏകദേശം 930 കിലോമീറ്റർ വരെ ദൂരത്തുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാനുള്ള ശേഷിയും ഈ മിസൈലുകൾക്ക് ഉണ്ട് .



