മലപ്പുറം: ഡോ.ശശി തരൂർ എം.പിക്ക് നേരെ ആക്രമണശ്രമം. ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞു ഗൺമാനെ മർദ്ദിച്ചു. സംഭാവത്തിൽ ഗണ്മാന് പരിക്ക് പറ്റിയിട്ടുണ്ട്. ബൈക്കിൽ എത്തിയ സംഘം തരൂരിന്റെ വാഹനം തടഞ്ഞായിരുന്നു മർദ്ദനം. സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു. വണ്ടൂർ ചെളിതോട് വെച്ച് വൈകിട്ട് 7 മണിയോടെയാണ് സംഭവം. എപി അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വണ്ടൂരിലേക്ക് വരികയായിരുന്നു.
ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വാഹനം തടയുകയും അസഭ്യം പറയുകയും മർദ്ധിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. ആക്രമണത്തിൽ ഗൺമാന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശശിതരൂനെ അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗൺമാൻ തടയാൻ ശ്രമിച്ചു. ഇതോടെയാണ് ഇയാളിലേക്ക് സംഘം മർദ്ദനം തുടങ്ങിയത്.



