D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പിണറായി വിജയന് ആർഭാട ജീവിതം; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് സാബു എം ജേക്കബ്
വിദേശത്ത് പോകുമ്പോൾ ലക്ഷങ്ങൾ മുടക്കിയുള്ള ഭക്ഷണവും താമസ സൗകര്യവുമാണ് അദ്ദേഹത്തിന്. ഒരു രാത്രി മാത്രം താമസിക്കുന്നതിന് മൂന്നും നാലും ലക്ഷം രൂപ വില വരുന്ന മുറികളാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന വ്യക്തിയാണെന്ന് ട്വന്റി20 അധ്യക്ഷൻ സാബു ജേക്കബ്. വിദേശത്ത് പോകുമ്പോൾ ലക്ഷങ്ങൾ മുടക്കിയുള്ള ഭക്ഷണവും താമസ സൗകര്യവുമാണ് അദ്ദേഹത്തിന്. ഒരു രാത്രി മാത്രം താമസിക്കുന്നതിന് മൂന്നും നാലും ലക്ഷം രൂപ വില വരുന്ന മുറികളാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്.

പാരിസില്‍ അദ്ദേഹം ബുക്ക് ചെയ്തു താമസിച്ച മുറിയിക്ക് 7 ലക്ഷം രൂപയാണ് വില. അതേ ഹോട്ടലിൽ തന്നെ താമസിച്ച തനിക്ക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. അക്കാര്യം തുറന്നു പറഞ്ഞതിന്റെ പേരിൽ തന്നോട് മുഖ്യമന്ത്രിക്ക് നീരസെ തോന്നിയെന്നും സാബു എം ജേക്കബ്.

Leave a Reply

Your email address will not be published. Required fields are marked *