ഇറാനെതിരായ സൈനിക നടപടികൾ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കുമെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാൻ കരാറിൽ ഏർപ്പെടേണ്ടതില്ലെന്നും പശ്ചിമേഷ്യയിൽ ഉടൻ സമാധാനം പുലരുമെന്നും തരത്തിലാണ് ട്രംപ് പ്രതികരണം നടത്തിയത്.
തങ്ങൾ ഉടനെ തന്നെ പിന്മാറുമെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കിയതായി റോയിസ് റിപ്പോർട്ട്. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തന്നെ പിന്മാറ്റം നടക്കും എന്നാണ് അദ്ദേഹം നൽകുന്ന സൂചന.



