D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കാലിഫോർണിയയിൽ അണലി കടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം
ഈ മാസം ആദ്യം ഇർവിനിൽ വെച്ച് 25 വയസ്സുകാരനും സമാനമായ രീതിയിൽ ജീവൻ നഷ്ടമായിരുന്നു. വെഞ്ചുറ കൗണ്ടിയിൽ മാത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നാല് പാമ്പ് കടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്

സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ അണലി (Rattlesnake) കടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. മൂർപാർക്കിൽ നിന്നുള്ള 46 വയസ്സുകാരി വൈൽഡ് വുഡ് റീജിയണൽ പാർക്കിൽ വെച്ച് കടിയേറ്റ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഈ മാസം ആദ്യം ഇർവിനിൽ വെച്ച് 25 വയസ്സുകാരനും സമാനമായ രീതിയിൽ ജീവൻ നഷ്ടമായിരുന്നു. വെഞ്ചുറ കൗണ്ടിയിൽ മാത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നാല് പാമ്പ് കടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ന്യൂബറി പാർക്കിൽ വെച്ച് കടിയേറ്റ ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്താൻ സാധിച്ചു.

പാമ്പുകളെ കാണാൻ സാധ്യതയുള്ളതിനാൽ അംഗീകൃത കാൽനടപ്പാതകൾ മാത്രം ഉപയോഗിക്കണമെന്നും ഉയരമുള്ള പുല്ലുകൾക്കിടയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. പാമ്പിനെ കണ്ടാൽ പ്രകോപിപ്പിക്കാതെ അകലം പാലിക്കണം. പാമ്പ് കടിയേറ്റാൽ മുറിവിൽ നിന്ന് വിഷം വലിച്ചെടുക്കാനോ, മുറിവിന് മുകളിൽ ബാൻഡേജ് ഇട്ട് മുറുക്കാനോ, ഐസ് ഉപയോഗിക്കാനോ പാടില്ല. പരിഭ്രമിക്കാതെ എത്രയും വേഗം വൈദ്യസഹായം തേടുകയും ശരീരം അധികം അനക്കാതെ ഇരിക്കുകയും വേണം. കാലിഫോർണിയയിൽ ഏഴ് ഇനം അണലികളുണ്ടെങ്കിലും ഇവ മനുഷ്യരെ നേരിട്ട് ആക്രമിക്കുന്നത് കുറവാണെന്നും വന്യജീവി വകുപ്പ് വ്യക്തമാക്കി.

One response to “കാലിഫോർണിയയിൽ അണലി കടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം”

Leave a Reply

Your email address will not be published. Required fields are marked *