പ്രതിപക്ഷത്തിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തു തരത്തിലുള്ള വൃത്തികേടാണെങ്കിലും പറയുകയും കാണിക്കുകയും ചെയ്യുന്ന ഗൂഡസംഘത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് വി ഡി സതീശൻ എന്നും,നുണകളെ മാത്രം ആശ്രയിച്ചാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചത്. സാധാരണയായി തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എങ്കിലും പ്രതിപക്ഷത്തിന് ഭരണപക്ഷത്തിനെതിരെ എന്തെങ്കിലും തരത്തിലുള്ള കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉണ്ടാകും. എന്നാൽ ഇവിടെ അതിനുപോലും പ്രതിപക്ഷത്തിന് സാധിക്കുന്നില്ല, കാരണം വസ്തുതകൾ വച്ചുകൊണ്ട് സർക്കാരിനോട് പറഞ്ഞു നിൽക്കാനുള്ള കഴിവ് പ്രതിപക്ഷത്തിന് ഇല്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അങ്ങനെ ഒന്നും തന്നെ പറയാനില്ല എന്നും മുഖ്യമന്ത്രിയുടെ അവകാശവാദം. കേരളത്തിന്റെ സംസ്കാരത്തിനൊത്ത നിലപാടുകളാണ് എന്നും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.



