D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി
2013 മുതൽ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടതാണ് ഈ കടുത്ത നടപടിയിലേക്ക് നയിച്ചത്. നിലവിലെ നേതൃത്വത്തെ നീക്കിയതിനൊപ്പം യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭരണസമിതിക്കും കേരള ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കമുള്ള മുഴുവൻ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. 2013 മുതൽ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടതാണ് ഈ കടുത്ത നടപടിയിലേക്ക് നയിച്ചത്. നിലവിലെ നേതൃത്വത്തെ നീക്കിയതിനൊപ്പം യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

രജിസ്ട്രേഷൻ വകുപ്പ് നൽകിയ റിപ്പോർട്ടുകൾ കൂടി പരിഗണിച്ച കോടതി, കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഇവിടെ നടന്നതെന്ന് നിരീക്ഷിച്ചു. ഇതോടെ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്ക് സംഘടനയുടെ നേതൃസ്ഥാനങ്ങളിൽ തുടരാൻ നിയമപരമായി തടസ്സമുണ്ടാകും. വിധി വന്നതിന് പിന്നാലെ വെള്ളാപ്പള്ളി നടേശൻ തന്നെ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. തന്നെയും മറ്റ് ഭാരവാഹികളെയും സ്ഥാനത്തുനിന്ന് നീക്കിയതായും, കോടതി വിധി വിശദമായി പഠിച്ച ശേഷം മാത്രമേ കൂടുതൽ പ്രതികരണങ്ങൾ നൽകുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *