D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മാർത്തോമ്മാ ഭദ്രാസന സീനിയർ ഫെല്ലോഷിപ്പ്: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പോസ്റ്റൽ വോട്ടുകളിലൂടെ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 26-ന് വൈകിട്ട് 5 മണിക്ക് ന്യൂയോർക്കിലെ സിനായ് സെന്ററിൽ വെച്ചാണ് നടന്നത്....

നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന സീനിയർ ഫെല്ലോഷിപ്പിന്റെ 2026-2029 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പോസ്റ്റൽ വോട്ടുകളിലൂടെ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 26-ന് വൈകിട്ട് 5 മണിക്ക് ന്യൂയോർക്കിലെ സിനായ് സെന്ററിൽ വെച്ചാണ് നടന്നത്. ഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ്, ഭദ്രാസന സെക്രട്ടറി റവ. ജോയൽ സാമുവൽ തോമസ്, സീനിയർ ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റും വരണാധികാരിയുമായ റവ. ഡോ. പ്രമോദ് സക്കറിയ എന്നിവർ വോട്ടെണ്ണൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഡോ. തോമസ് ജോസ് (ന്യൂയോർക്ക്) സെക്രട്ടറിയായും, മിസ്റ്റർ സാമുവൽ ചാക്കോ (ന്യൂയോർക്ക്) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഡാളസിൽ നിന്നുള്ള മിസ്റ്റർ ഈശോ മാളിയേക്കൽ ആണ് ഭദ്രാസന അസംബ്ലി പ്രതിനിധി. അടുത്ത മൂന്ന് വർഷത്തേക്ക് ഭദ്രാസനത്തിലെ മുതിർന്നവരുടെ കൂട്ടായ്മയെ നയിക്കാൻ ഈ പുതിയ സമിതി ചുമതലയേൽക്കും. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ഭദ്രാസന നേതൃത്വം ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement