D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നടന്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഹിന്ദു ആചാരപ്രകാരം വിജയ് രശ്മികയുടെ കഴുത്തിൽ താലി ചാർത്തി.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഐടിസി മെമെന്റോസ് ആഡംബര ഹോട്ടലിൽ വെച്ച് ഫെബ്രുവരി 26 വ്യാഴാഴ്ച രാവിലെ 10.10-നായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഹിന്ദു ആചാരപ്രകാരം വിജയ് രശ്മികയുടെ കഴുത്തിൽ താലി ചാർത്തി. വൈകിട്ട് 4.30-ന് രശ്മികയുടെ കൊടവ പാരമ്പര്യം അനുസരിച്ചുള്ള വിവാഹ ചടങ്ങുകളും നടക്കും.

'ഗീത ഗോവിന്ദം' എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച കാലം മുതൽ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തിയത്. ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന 'വിരോഷ്' എന്ന പേര് തന്നെയാണ് വിവാഹവേദിക്കും നൽകിയിരുന്നത്. വിവാഹത്തിന് മുന്നോടിയായി ക്രിക്കറ്റ്, വോളിബോൾ മത്സരങ്ങൾ ഉൾപ്പെടുത്തിയ 'വിരോഷ് പ്രീമിയർ ലീഗ്', സംഗീത്, ഹൽദി തുടങ്ങിയ ആഘോഷങ്ങളും ഉദയ്പൂരിൽ വെച്ച് നടന്നു. അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ പ്രണയബന്ധം ഒടുവിൽ രാജകീയമായ വിവാഹ ആഘോഷങ്ങളോടെ പൂർത്തിയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *