D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 2 പേരുടെ നിലഗുരുതരം; നിരവധി പേർക്ക് പരുക്ക്
നിയന്ത്രണം വിട്ട ബസ് റോഡരികിലെ പ്ലാന്റേഷനിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ...

ഇടുക്കി കരിങ്കുന്നത്തിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പ്ലാന്റേഷനിലേക്ക് മറിഞ്ഞ് 12 പേർക്ക് പരിക്കേറ്റു. തൃശ്ശൂരിൽ നിന്ന് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

നിയന്ത്രണം വിട്ട ബസ് റോഡരികിലെ പ്ലാന്റേഷനിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് തൊടുപുഴയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement