D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ആസൂത്രകര്‍ പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യം; കോടതിവിധിയിൽ മഞ്ജു വാര്യര്‍

നടി ആക്രമിക്കപ്പെട്ട കേസിൽ നീതി പൂർണമായി നടപ്പിലാക്കി എന്ന് പറയാൻ കഴിയില്ലെന്നും, ഇത് ആസൂത്രണം ചെയ്തവർ ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നും നടി മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിവിധി വന്നതിനുശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മഞ്ജു വാര്യർ പ്രതികരിച്ചത്.

ആസൂത്രണം ചെയ്തവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാവുകയുള്ളൂ. പോലീസിലും നിയമസംവിധാനത്തിലും താനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാക്കാൻ അതു കൂടി കണ്ടെത്തിയേ തീരൂവെന്നും അവർ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *