D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സ്പാനിഷ് ക്ലബ്ബ് സ്വന്തമാക്കി ലയണല്‍ മെസി; ഉടമസ്ഥാവകാശം സ്വന്തമാക്കി താരം

സ്‌പെയിനിലെ നിയ പ്രവിശ്യയിലുള്ള ഒരു അഞ്ചാം ഡിവിഷന്‍ ക്ലബ്ബ് സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി.ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും തന്റെ പേരിലാക്കിയാണ് ക്ലബ്ബിന്റെ ഉടമസ്ഥനായി മെസ്സി മാറിയത്. 1951 ഏപ്രിലില്‍ സ്ഥാപിതമായ ക്ലബ് അഞ്ചാം ഡിവിഷന്‍ ലീഗില്‍ 2013-14 സീസണില്‍ ചാംപ്യന്‍മാരായിരുന്നു.3700 പേര്‍ക്ക് ഇരിക്കാവുന്ന ഹോം ഗ്രൗണ്ടും ക്ലബ്ബിന് സ്വന്തമായിട്ടുണ്ട്.

തന്റെ ബാല്യകാലം മുതൽ കാല്‍പ്പന്ത് തട്ടി വളര്‍ന്ന ബാഴ്‌സലോണയുടെ സമീപത്ത് തന്നെയുള്ള യൂണിയോ എസ്‌പോര്‍ട്ടി വോ കോര്‍ണല്ലയാണ് മെസ്സി സ്വന്തമാക്കിയത്. അതേസമയം മുഴുവൻ ഓഹരിയും സ്വന്തം പേരിൽ ആക്കിയതാര്യം എത്ര രൂപയാണ് ഇതിനായി ചെലവാക്കിയത് എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകൾ ഇനിയും പുറത്തു വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *