D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇറാൻ -ഇസ്രായേൽ യുദ്ധം! മോദിയുമായി സംസാരിച്ച് ഡൊണാൾഡ് ട്രംപ്
ഇറാൻ ഇസ്രയേൽ സാഹചര്യങ്ങളും ചർച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ എക്സിലുടെ വ്യക്തമാക്കി. പശ്ചിമേഷയയിലെ സംഘർഷങ്ങൾക്ക് സമ്പൂർണ്ണമായ പരിഹാരം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ഫലപ്രദവും വളരെ മികച്ചതുമായ ചർച്ചകൾ നടന്നു എന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞ്...

ഇസ്രയേൽ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംസാരിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് മോദിയും ട്രംപും ഫോൺ വഴി സംസാരിച്ച വിവരങ്ങൾ പുറത്തുവരുന്നത്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾക്കൊപ്പം ഹോർമോസ് കടലിടുക്കും ചർച്ചയിലെ പ്രധാന വിഷയങ്ങൾ ആയതാണ് റിപ്പോർട്ട്. ഹോർമോസ് കടലിടുക്ക് തുറക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്തതായും സൂചന.

ഇറാൻ ഇസ്രയേൽ സാഹചര്യങ്ങളും ചർച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ എക്സിലുടെ വ്യക്തമാക്കി. പശ്ചിമേഷയയിലെ സംഘർഷങ്ങൾക്ക് സമ്പൂർണ്ണമായ പരിഹാരം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ഫലപ്രദവും വളരെ മികച്ചതുമായ ചർച്ചകൾ നടന്നു എന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ട്രംപ് മോദി ചർച്ചയുടെ വിവരങ്ങൾ അംബാസിഡർ പങ്കുവെച്ചത്. മാത്രമല്ല അമേരിക്കൻ പ്രസിഡണ്ടിനെന്നും തനിക്ക് ഫോൺകോൾ ലഭിച്ച വിവരം പ്രധാനമന്ത്രിയും സ്ഥിരീകരിച്ചു.

അദ്ദേഹം ഈ വിവരം എക്സ്പോസ്റ്റിലൂടെ വ്യക്തമാക്കി. പശ്ചിമേഷനിൽ നിലനിൽക്കുന്ന സംഘർഷം ലഘൂകരിക്കുന്നതിനും ലോകത്ത് സമാധാനം പ്രസ്താവിക്കുന്നതിനും ഇന്ത്യ പിന്തുണ നൽകുന്നു. ഹോർമോസ് കടലിടുക്ക് തുറക്കുകയും സുരക്ഷിതമായി നിലനിർത്തുകയും ചെയ്യേണ്ട അത്യാവശ്യമാണ് സമാധാനത്തിനും വേണ്ടിയുള്ള ശ്രമങ്ങൾക്ക് വേണ്ടി ഈ ബന്ധം ശക്തമായി നിലനിർത്താനും തങ്ങൾ സമ്മതിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *