D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഓർത്തഡോക്സ് സഭ പുതിയ മെത്രാന്മാരെ വാഴിക്കും
ഇതിനായി സഭാ മാനേജിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ഏപ്രില്‍ 15ന് കോട്ടയം പഴയ സെമിനാരിയില്‍ രാവിലെ 10 മുതല്‍ നടക്കും. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃത്രീയന്‍ കാതോലിക്കാബാവ അധ്യക്ഷത വഹിക്കും.

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പുതിയ മെത്രാന്മാരെ വാഴിക്കുന്നു. നിലവില്‍ ഒഴിവുള്ള തിരുവനന്തപുരം, ബംഗളൂരു, ഏഷ്യാ-പസഫിക്ക്, യൂറോപ്പ് എന്നീ ഭദ്രാസനങ്ങളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിനായി സഭാ മാനേജിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ഏപ്രില്‍ 15ന് കോട്ടയം പഴയ സെമിനാരിയില്‍ രാവിലെ 10 മുതല്‍ നടക്കും. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃത്രീയന്‍ കാതോലിക്കാബാവ അധ്യക്ഷത വഹിക്കും. മെത്രാന്‍ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ആണ് പ്രധാനമായി ചർച്ച ചെയ്യുന്നത്.

മലങ്കര അസോസിയേഷൻ ചേർന്ന് വൈദികരും, വിശ്വാസികളുടെ പ്രതിനിധികളും ചേർന്നാണ് മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുക.
ഇലക്ഷൻ പ്രക്രിയകൾ എല്ലാം സഭാ ഭരണഘടന പ്രകാരം ആവും നടക്കുക ?റുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *