D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി ട്വന്റി സ്ഥാനാർത്ഥി
2021-ൽ തന്നെ പാർട്ടിയിൽ അംഗത്വമെടുത്ത വർഗീസ് ജോർജ്, നിലവിൽ ട്വന്റി-20യുടെ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റായും ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചു വരികയാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി-20 സ്ഥാനാർത്ഥിയായി ജനവിധി തേടും. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മന്റെ ഭർത്താവായ വർഗീസ് ജോർജ് മത്സരരംഗത്തിറങ്ങുന്നത്. എൻ.ഡി.എ സഖ്യകക്ഷിയായ ശേഷമുള്ള ട്വന്റി-20യുടെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 2021-ൽ തന്നെ പാർട്ടിയിൽ അംഗത്വമെടുത്ത വർഗീസ് ജോർജ്, നിലവിൽ ട്വന്റി-20യുടെ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റായും ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചു വരികയാണ്.

ട്വന്റി-20യുടെ പ്രവർത്തനശൈലിയോടുള്ള താൽപ്പര്യമാണ് തന്നെ ഈ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചതെന്ന് വർഗീസ് ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയിൽ നിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ എൻ.ഡി.എയിൽ സീറ്റുകളെ ചൊല്ലിയുള്ള തർക്കങ്ങളും വിട്ടുപിടിക്കലുകളും തുടരുകയാണ്. സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള ഈ അനിശ്ചിതത്വം അവസാന നിമിഷം മുന്നണിയെയും പാർട്ടിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *