D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പ്ലസ്ടു വിദ്യാർത്ഥിയെ സ്കൂൾ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വെള്ളിയാഴ്ച രാവിലെയാണ് വീടിനടുത്തുള്ള കുണ്ടുതോട് യു.പി സ്കൂളിന്റെ പഴയ കെട്ടിടത്തിൽ അനുരഞ്ജിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്.

കോഴിക്കോട് തൊട്ടിൽപ്പാലം കുണ്ട്‌തോട്ടിൽ പ്ലസ്ടു വിദ്യാർഥിയെ സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകുന്നിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയായ കുഞ്ഞിപ്പറമ്പത്ത് അനുരഞ്ജ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് വീടിനടുത്തുള്ള കുണ്ടുതോട് യു.പി സ്കൂളിന്റെ പഴയ കെട്ടിടത്തിൽ അനുരഞ്ജിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്.

സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസും കോഴിക്കോട് റൂറൽ ഫോറൻസിക് യൂണിറ്റും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *