മകളെ മർദിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യാമാതാവിന്റെ വീടിന് തീയിട്ട് യുവാവ്. കാരശ്ശേരി വലിയപറമ്പ് സ്വദേശിനി ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വാടകവീട്ടിൽ വെച്ച് റഷീദ് ഭാര്യയെ ക്രൂരമായി മർദിച്ചത് ജമീല ചോദ്യം ചെയ്യുകയും ഇത് വാക്കേറ്റത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.
മർദനമേറ്റ ഭാര്യയെ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിലെത്തിച്ചതിന് പിന്നാലെയാണ് റഷീദ് വീടിന് തീവെച്ചത്. സംഭവത്തെത്തുടർന്ന് പുതുപ്പാടി സ്വദേശിയായ പ്രതിയെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.



