D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മരണത്തെ തോൽപ്പിച്ച പ്രണയം; അന്തരിച്ച ഭർത്താവിന്റെ കുഞ്ഞിന് 49-ാം വയസ്സിൽ ജന്മം നൽകി ഹോളിവുഡ് നടി
മസ്തിഷ്ക മുഴയെത്തുടർന്ന് 2015-ലാണ് റയാൻ അന്തരിച്ചത്. 2007-ൽ ഇവർ റയാന്റെ ബീജം ശീതീകരിച്ച് (Frozen sperm) സൂക്ഷിച്ചിരുന്നു. ഇതിനുമുമ്പ് അഞ്ച് തവണ ഗർഭമലസൽ അനുഭവിച്ച ലോറ....

സ്നേഹത്തിനും വിശ്വാസത്തിനും മരണത്തെപ്പോലും തോൽപ്പിക്കാനാവുമെന്ന് തെളിയിച്ച് ഹോളിവുഡ് നടി ലോറ ഒറിക്കോ. അന്തരിച്ച തന്റെ ഭർത്താവ് റയാന്റെ കുഞ്ഞിന് 49-ാം വയസ്സിൽ ലോറ ജന്മം നൽകി.

മസ്തിഷ്ക മുഴയെത്തുടർന്ന് 2015-ലാണ് റയാൻ അന്തരിച്ചത്. 2007-ൽ ഇവർ റയാന്റെ ബീജം ശീതീകരിച്ച് (Frozen sperm) സൂക്ഷിച്ചിരുന്നു. ഇതിനുമുമ്പ് അഞ്ച് തവണ ഗർഭമലസൽ അനുഭവിച്ച ലോറ, തന്റെ 48-ാം വയസ്സിലാണ് ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചത്.

ഫെബ്രുവരി 5-ന് ലോറയ്ക്ക് 'അവിയാന റോസ്' എന്ന പെൺകുഞ്ഞ് പിറന്നു. "സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്" എന്നാണ് തന്റെ ജീവിതാനുഭവത്തിലൂടെ ലോറ ലോകത്തോട് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *