D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വെള്ളാപ്പള്ളിയുടെ പത്മാ പുരസ്കാരത്തിനെതിരായ പരാതിയിൽ രാഷ്ട്രപതി അന്വേഷണം പ്രഖ്യാപിച്ചു
ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് ഇത്തരമൊരു ഉന്നത ബഹുമതി നൽകുന്നത് പുരസ്കാരത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയതിനെതിരെ ഉയർന്ന പരാതികളിൽ അന്വേഷണം ആരംഭിച്ചു. പുരസ്കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ രാഷ്ട്രപതിക്ക് നൽകിയ പരാതി തുടർന്നുള്ള നടപടികൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് ഇത്തരമൊരു ഉന്നത ബഹുമതി നൽകുന്നത് പുരസ്കാരത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വെള്ളാപ്പള്ളി നടേശന് പുരസ്കാരം നൽകിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് എസ്എൻഡിപി സംരക്ഷണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്. വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ വെള്ളാപ്പള്ളി പ്രതിയാണെന്നും, പണം നൽകിയാണോ പുരസ്കാരം വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *