D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ദ കേരള സ്റ്റോറി 2′ വിദ്വേഷം പടർത്താനുള്ള ആസൂത്രിത നീക്കം, കേരളം ശക്തമായി പ്രതിരോധിക്കും; മന്ത്രി സജി ചെറിയാൻ
മതേതരത്വത്തിന് മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിനു മുന്നിൽ അപമാനിക്കാനാണ് ഈ സിനിമയിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

കേരള സ്റ്റോറി' എന്ന സിനിമയ്‌ക്കെതിരെ കടുത്ത വിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. യഥാർത്ഥ വസ്തുതകളുമായി ബന്ധമില്ലാത്തതും നുണകൾ മാത്രം പ്രചരിപ്പിക്കുന്നതുമായ സംഘപരിവാർ ഫാക്ടറിയുടെ ഉൽപ്പന്നമാണ് ഈ സിനിമയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്വത്തിന് മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിനു മുന്നിൽ അപമാനിക്കാനാണ് ഈ സിനിമയിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങൾ ആവർത്തിക്കുന്നതിലൂടെയും വിദ്വേഷം പടർത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *