D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പ്രശസ്ത നടനും ഉർവ്വശിയുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു
മോഹൻലാലും ഉർവശിയും അഭിനയിച്ച 'യുവജനോത്സവം' എന്ന സിനിമയിൽ കെ.ജെ. യേശുദാസ് ആലപിച്ച "ഇന്നുമെന്റെ കണ്ണുനീരിൽ" എന്ന വിഖ്യാത ഗാനരംഗത്തിൽ അഭിനയിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷം.

പ്രമുഖ നടനും കൽപ്പന, ഉർവശി, കലാരഞ്ജിനി എന്നിവരുടെ സഹോദരനുമായ കമൽ റോയ് ചെന്നൈയിൽ അന്തരിച്ചു. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനായ അദ്ദേഹം സിനിമകളിലും സീരിയലുകളിലും സജീവമായിരുന്നു. മോഹൻലാലും ഉർവശിയും അഭിനയിച്ച 'യുവജനോത്സവം' എന്ന സിനിമയിൽ കെ.ജെ. യേശുദാസ് ആലപിച്ച "ഇന്നുമെന്റെ കണ്ണുനീരിൽ" എന്ന വിഖ്യാത ഗാനരംഗത്തിൽ അഭിനയിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷം.

സായൂജ്യം, അന്തപ്പുരം, കോളിളക്കം, മഞ്ഞ്, കിങ്ങിണി, കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദി കിങ് മേക്കർ ലീഡർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പരേതനായ നടൻ പ്രിൻസ് (നന്ദു) അദ്ദേഹത്തിന്റെ സഹോദരനാണ്. 2016 ജനുവരി 25-നാണ് സഹോദരിയും നടിയുമായ കൽപ്പന അന്തരിച്ചത്. ഭാര്യയും ഒരു മകനുമടങ്ങുന്നതാണ് കമൽ റോയിയുടെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *