നടൻ ദിലീപിനെതിരെ സംസാരിച്ചതിന്റെ പേരിൽ തനിക്ക് നേരെ വധഭീഷണിയും ആസിഡ് ആക്രമണ ഭീഷണിയും ഉണ്ടായതായി ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. വിദേശത്ത് നിന്നടക്കം ഫോൺ കോളുകൾ വഴി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അവർ, തന്നെ ഭീഷണിപ്പെടുത്തിയ ഫോൺ നമ്പറുകൾ ഉൾപ്പെടെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
സമൂഹമാധ്യമങ്ങളിലെ കമന്റുകൾ വഴി തെറിവിളിക്കുന്നവർക്ക് മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അത്തരം പ്രതികരണങ്ങൾ അവർ അർഹിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തങ്ങളുടെ പോരാട്ടം നീതിക്ക് വേണ്ടിയാണെന്നും അല്ലാതെ കൊട്ടേഷൻ നൽകാനല്ലെന്നും അവർ വ്യക്തമാക്കി. 'ഏട്ടന്റെ അനിയന്മാർ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് തന്നെ അധിക്ഷേപിക്കുന്നവർക്ക് തന്റെ മറുപടിയിലൂടെ വൈറലാകാൻ അവസരം നൽകില്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇവൻ, തന്റെടമില്ലാത്തവൻ, എന്നെ ഭീഷണിപ്പെടുത്താൻ വിളിക്കുന്നു.. ഏട്ടന്റെ അനിയൻ, പൾസർ സുനിടെ സ്വന്തം ഏട്ടൻ.. എല്ലാവരും കണ്ടോളു ഇവന്റെ നമ്പർ. ചേച്ചി ഇതിനൊരു മറുപടി കൊടുക്കു എന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. വീഡിയോ യിൽ കൂടെയും
കമെന്റ് കളിൽ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങൾ ആരും മറുപടി പറയില്ല. അത് നിങ്ങൾ അർഹിക്കുന്നുമില്ല.
ഞങ്ങൾ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷൻ കൊടുക്കാൻ വേണ്ടിയല്ല. എന്റെ മറുപടിയിൽ കൂടി അങ്ങനെ വൈറൽ ആവണ്ട ഏട്ടന്റെ അനിയന്മാർ



