D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പാവം കുട്ടി, എപ്പോഴും സൈലന്റ്! 22ാം വയസ്സിൽ ജീവിതമവസാനിപ്പിച്ച നടി മയൂരിയെക്കുറിച്ച് സിബി മലയിൽ

പുതുമഴയായി വന്നു നീ.. പുളകം കൊണ്ട് ചൊരിഞ്ഞു… നീ.. ഒരേ മനസ്സായി നാം… പേടിപ്പെടുത്തുന്ന സീനുകൾ ഉണ്ടായിരുന്നിട്ടും ഈ പാട്ടിനും ഈ സിനിമയ്ക്കും ഇന്നും ആരാധകർ ഏറെയാണ്. ഈ ചിത്രം മതി നടി മയൂരിയെ ഓർക്കാൻ.സമ്മർ ഇൻ ബത്‌ലഹേം, അരയന്നങ്ങളുടെ വീട് തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ നടി. 2005-ൽ 22-ാം വയസ്സിലാണ് മയൂരി ജീവനൊടുക്കിയത്. ഇന്നും സിനിമാലോകത്ത് താരത്തിന്റെ ആത്മഹത്യ ദുരൂഹമായി തുടരുന്ന വിഷയമാണ്. നടിക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന ഒട്ടേറെ കാര്യങ്ങൾ അന്ന് വാർത്തകളിൽ പ്രചരിച്ചിരുന്നു.

അഭിനയിച്ചത് മൂന്ന് സിനിമകളിലാണെങ്കിലും ഇന്നും മയൂരിയുടെ മുഖം വിഷമത്തോടെയാണ് പ്രേക്ഷകരും സിനിമാലോകവും ഓർമ്മിക്കുന്നത്. എട്ട് വയസുള്ളപ്പോഴാണ് ആദ്യമായി മയൂരി അഭിനയിച്ചത്. അതിനുശേഷം സമ്മർ ഇൻ ബത്‌ലഹേമിലൂടെയാണ് താരം തിരിച്ചെത്തുന്നത്.ഇപ്പോഴിതാ മയൂരിയുടെ വിയോഗത്തെക്കുറിച്ച് ഓർക്കുകയാണ് സംവിധായകൻ സിബി മലയിൽ. നടിയുടെ മരണം വലിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നെന്നും അതൊരു പാവം കുട്ടിയായിരുന്നുവെന്നും സിബി മലയിൽ.

മൂവി വേൾഡ് ഒറിജിനൽസിനു നൽകിയ അഭിമുഖത്തിലാണ് മയൂരിയെക്കുറിച്ച് സംവിധായകന്റെ തുറന്നു പറച്ചിൽ. 'മയൂരിയുടെ മരണം ഞങ്ങളെയെല്ലാം വളരെയധികം ഞെട്ടിച്ചിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു. വളരെ പാവം കുട്ടിയായിരുന്നു മയൂരി. ഒരു പ്രശ്നങ്ങൾക്കുമില്ലാത്ത, വളരെ സൈലന്റായ കുട്ടി', സിബി മലയിൽ പറഞ്ഞു. സമ്മർ ഇൻ ബത്‌ലഹേമിന്റെ റീറിലീസ് സമയത്ത് വേദനയോടെ ഓർത്തുപോകുന്ന മുഖം മയൂരിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *