U S  D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇന്ത്യക്കാരനെ വിവാഹം കഴിക്കാനായി പഞ്ചാബിലെത്തിയ അമേരിക്കക്കാരിയെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു
. 71 വയസ്സുള്ള എൻആർഐ വനിതയായ രൂപീന്ദർ കൗറിനേയാണ് അവർ വിവാഹം കഴിക്കാനൊരുങ്ങിയ വ്യക്തിയുടെ ഒത്താശയോടെ അയാളുടെ കൂട്ടാളി കൊല്ലപ്പെടുത്തിയത്

പഞ്ചാബിലെ ലുധിയാനയിൽ ഇന്ത്യക്കാരനെ വിവാഹം കഴിക്കാനായെത്തിയ അമേരിക്കക്കാരി അതിദാരുണമായി കൊല്ലപ്പെട്ടു. 71 വയസ്സുള്ള എൻആർഐ വനിതയായ രൂപീന്ദർ കൗറിനേയാണ് അവർ വിവാഹം കഴിക്കാനൊരുങ്ങിയ വ്യക്തിയുടെ ഒത്താശയോടെ അയാളുടെ കൂട്ടാളി കൊല്ലപ്പെടുത്തിയത്. ലുധിയാന ജില്ലാ കോടതിയിലെ ടൈപ്പിസ്റ്റായ സുഖ്ജിത് സിംഗ് ആണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു.

ജൂലൈ മാസം മുതല്‍ പാന്‍ഡറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് ചൂണ്ടിക്കാട്ടി അവരുടെ സഹോദരി യുഎസ് എംബസ്സിയെ സമീപിച്ചതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പഞ്ചാബ് സ്വദേശി ചരണ്‍ജിത്ത് സിങ് ഗ്രെവാള്‍ എന്ന 75 വയസുകാരനെ വിവാഹം കഴിക്കാനാണ് രൂപീന്ദർ കൗർ എത്തിയിരുന്നത്.

കൊല്ലപ്പെട്ട രൂപീന്ദർ കൗറിനെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തിയത് യുകെയിലുള്ള ചരൺജിത്ത് സിംഗ് ആണെന്ന് പോലീസ് കണ്ടെത്തി. ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് തന്നെ രൂപീന്ദർ ഒരു വലിയ തുക ചരൺജിത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. പണം കൈപ്പറ്റിയതിന് ശേഷം രൂപീന്ദറിനെ ഒഴിവാക്കാൻ ചരൺജിത്ത് പദ്ധതിയിടുകയും, കൊലപാതകത്തിനായി സുഖ്ജീത്ത് സിംഗിനെ 50 ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് എടുക്കുകയും ചെയ്തു. തുടർന്ന് ഇവർ ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

സുഖ്ജിത് സിംഗിന്റെ വീട്ടിലാണ് രൂപീന്ദർ താമസിച്ചിരുന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി അടുത്തുള്ള കുഴിയിൽ തള്ളുകയായിരുന്നു. പിന്നീട് മൃതദേഹം കത്തിച്ചതായും പോലീസ് കണ്ടെത്തി. സുഖ്ജിത്തിന്റെ വീട്ടിൽ പുതിയ പെയിന്റും ടൈലുകളും കണ്ട തൊഴിലാളികൾക്ക് സംശയം തോന്നിയതാണ് കൊലപാതകം പുറത്തറിയാൻ കാരണം.

രൂപീന്ദറിനെ ബേസ്ബാള്‍ ബാറ്റ് കൊണ്ട് പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സോനു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ചരണ്‍ജിത്ത് സിങ് ഗ്രെവാള്‍ ഇപ്പോഴും ഒളിവിലാണെന്നും ഇയാള്‍ക്കായി ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നുണ്ടെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Scroll to Top