മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് പ്രതികൾ ഏഴു കോടി രൂപ കൈപ്പറ്റിയശേഷം ലാഭവിഹിതവും മുതൽമുടക്ക് പോലും നൽകാതെ വഞ്ചിച്ചു എന്നുമാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം പ്രതികളുടെ എഫ്ഐആർ തടയണമെന്ന് ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് SIT യാണ് അന്വേഷിച്ചത്. 406,420,120 b, 34, വകുപ്പുകളാണ് ചുമത്തിയത്. മുൻകൂട്ടി ആസൂത്രണം ചെയ്ത തട്ടിപ്പാണ് പ്രതികൾ ചെയ്തത് എന്ന് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കു



