കോട്ടയം: നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു. 66 വയസ്സായിരുന്നു. കോട്ടയത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. എം സി റോഡിൽ അടൂർ ഏനാത്തായിരുന്നു അപകടമുണ്ടായത്. ഭാര്യ രാജലക്ഷ്മിയുമായി വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് നിയന്ത്രണംവിട്ട ലോറി വന്ന് സന്തോഷിന്റെ വാഹനത്തിൽ അടിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനം ഓടിച്ച വ്യക്തി ഉറങ്ങിപ്പോയതാവും അപകടത്തിന് കാരണമെന്നാണ് സൂചന. ഇന്നോവ കാറിലാണ് സന്തോഷ് കെ നായർ സഞ്ചരിച്ചിരുന്നത്. എതിരെ വന്ന പാഴ്സൽ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായിരുന്ന എന്നാണ് വിവരം. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ഉടനെ പ്രവേശിപ്പിച്ചെങ്കിലും എട്ടു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത മലയാളികൾക്ക് സുപരിചിതനായി മാറിയ നടനാണ് സന്തോഷ് കെ നായർ. സന്തോഷ് കേശവൻ നായർ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്.



