ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന സമാധാന നോബൽ പുരസ്കാരത്തിനായുള്ള പട്ടികയിൽ ഇത്തവണ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. കമ്പോഡിയ, പാക്കിസ്ഥാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് ട്രംന്റെ പേര് നാമനിർദേശം ചെയ്തതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അന്താരാഷ്ട്രതലത്തിലുള്ള വിവിധ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ട്രംപ് വഹിച്ച പങ്കുകൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് നോമിനേഷൻ എന്ന് സൂചന. അതേസമയം താൻ സമാധാന പുരസ്കാരത്തിന് അർഹനാണെന്ന് ട്രംപ് തന്നെ സ്വയം വാദിച്ചിരുന്നു. കഴിഞ്ഞതവണ നോബൽ സമ്മാനം ലഭിക്കുന്നതിന് വേണ്ടി ട്രംപ് നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. ഇത്തവണ കനത്ത മത്സരമാണ് പുരസ്കാരത്തിന് വേണ്ടി നടക്കുന്നത്. ആകെ 257 നാമനിർദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 28 വ്യക്തികളും 79 സംഘടനകളും ഉൾപ്പെടുന്നു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കി, കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ്, മൊൾഡോവൻ പ്രസിഡന്റ് മേയ സാണ്ടു, യു എൻ പ്രതിനിധി ഫ്രാൻസെസ്ക ആൽബനീസ് എന്നിവരാണ് ഇത്തവണ നോമിനേഷൻ ലഭിച്ച മറ്റു പ്രമുഖർ.



