ദളപതി വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രകടനപത്രിക പുറത്ത്. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകികൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് എല്ലാമാസവും 2500 രൂപ, ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിണ്ടറുകൾ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ട് സാരിയും, ഒന്ന് മുതൽ 12 ക്ലാസ് വരെ പഠിയ്ക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രതിവർഷം 15000 രൂപ എന്നിങ്ങനെയാണ് ടിവിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
കൂടാതെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് അഞ്ച് ലക്ഷം പലിശ രഹിത വായ്പ, വിദ്യാഭ്യാസത്തിന് 20 ലക്ഷം വരെ ഈടില്ലാതെ വായ്പ എന്നിവയും വാഗ്ദാനത്തിലുണ്ട്. അതേസമയം തമിഴ്നാട്ടിലെ ഓരോ വീടിനു മുന്നിലും തന്റെ പാർട്ടിയുടെ ചിഹ്നമായ വിസിൽ കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ്.സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന. തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് പറയുന്നു.



