ഡാലസിൽ യുവാവ് മദ്യപിച്ച് ഓടിച്ച കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം. സംഭവത്തിൽ രണ്ടുപേർ മരിച്ചു.ഏപ്രിൽ അഞ്ചിന് പുലർച്ചെ ഡാലസിലെ ബക്നർ ടെറസ് മേഖലയിലാണ് അപകടമുണ്ടായത്.ഞായറാഴ്ച പുലർച്ചെ 2.09ഓടെയാണ് അപകടം.മിലിട്ടറി പാർക്ക്വേയിലും നോർത്ത് ജിം മില്ലർ റോഡിനും സമീപമാണ് കാറുകൾ കൂട്ടിയിടിച്ചത്.
ഐസക്ക് ചാക്കോൺ എന്ന 22 കാരനായ യുവാവാണ് വാഹനം ഓടിച്ചത്. അപകടം സൃഷ്ടിച്ചതിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു.ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് പോലീസ് കേസെടുത്തു. അതേസമയം അപകടത്തിൽപ്പെട്ട് മരിച്ച ആളുകളിൽ ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെയും മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടയും ആണ് മരണപ്പെട്ടത്. അതേസമയം മരിച്ച ആളുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.



