D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഭീഷണിക്കിടയിലും സമാധാന ചർച്ചയുമായി ട്രംപ്
ചർച്ച വിജയകരമായാൽ പശ്ചിമേഷ്യയിലെ യുദ്ധഭീതി ഒഴിയും എന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരമായി ഇറാനെതിരെ ഭീഷണി മുഴക്കുന്നതിനിടയിലാണ് സമാധാന ചർച്ചകളും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

വാഷിംഗ്ടൺ: നിരന്തരം ഭീഷണി മുഴക്കുന്നതിനിടയിലും സമാധാന ചർച്ചകൾക്ക് നീക്കവുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. യുഎസ് ഇറാൻ സംഘർഷത്തിൽ 45 ദിവസത്തെ വെടിനിർത്തലിന് ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നതായാണ് സൂചന. ചർച്ച വിജയകരമായാൽ പശ്ചിമേഷ്യയിലെ യുദ്ധഭീതി ഒഴിയും എന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരമായി ഇറാനെതിരെ ഭീഷണി മുഴക്കുന്നതിനിടയിലാണ് സമാധാന ചർച്ചകളും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസവും ഇറാനെതിരെ ശക്തമായ ഭീഷണിയാണ് ട്രംപ് മുഴക്കിയത്. ചൊവ്വാഴ്ച നിങ്ങൾക്ക് ബ്രിഡ്ജ് ഓർമ്മ ദിനവും പവർ പ്ലാന്റ് ദിനവും ആയിരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ ഭീഷണി. ഭ്രാന്തന്മാരെ ഹോർമോസ് കടലിടുക്ക് തുറക്കുക എന്നും ട്രംപ് വെല്ലുവിളിച്ചു. മാത്രമല്ല അമേരിക്കയുടെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനായി ബജറ്റിൽ വലിയൊരു തുക നീക്കിവെച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

അതിനിടയിലാണ് 45 ദിവസം വെടി നിർത്തലിനായി ശ്രമിക്കുന്നതായും ഉള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഇതിനായി പാക്കിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥരാണ് ചര്‍ച്ചയില്‍ ഭാഗമായത്.48 മണിക്കൂറിനുള്ളില്‍ ഭാഗിക കരാറുണ്ടാകുമെന്നാണ് അക്സിയോസ് റിപ്പോര്‍ട്ട്. അതേസമയം ഹോർമൂസ് തുറക്കുവാൻ 48 മണിക്കൂർ സമയമാണ് ഇറാന് അമേരിക്ക അനുവദിച്ചത്. ഇല്ലാത്തപക്ഷം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *